ഇനി യാത്ര സുഗമം; കീഴരിയൂർ നിവാസികൾക്കായി വണ്ണാത്ത് താഴ-നെല്യാടി റോഡ് ഒരുങ്ങി


കീഴരിയൂര്‍: കീഴരിയൂർ നിവാസികൾക്കായി നവീകരിച്ച വണ്ണാത്ത് താഴ-നെല്യാടി റോഡ് ഒരുങ്ങി. കീഴരിയൂര്‍ ഗ്രാമപഞ്ചായത്തിലെ 11-ാം വാര്‍ഡില്‍ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തിയാണ് റോഡ് നവീകരിച്ചത്.

റോഡിന്റെ ഉദ്ഘാടനം കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ നിര്‍മല ഉദ്ഘാടനം നിർവ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ ഇ.എം മനോജ് അദ്ധ്യക്ഷത വഹിച്ചു. കെ.കെ.രജിത, സി.ബാലന്‍ നായര്‍, എന്‍.ശിവാനന്ദന്‍, റാഫി മലാടി എന്നിവര്‍ സംസാരിച്ചു.