‘ഇതാണ് പ്രണയ സമ്മാനം’ വ്യത്യസ്ത പ്രമേയവുമായി വാലന്റൈന്‍സ് ഡെയില്‍ കൊയിലാണ്ടി സ്വദേശികളുടെ ഒരുമിനിറ്റ് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിം- വീഡിയോ


കൊയിലാണ്ടി: വാലന്റൈന്‍സ് ഡേയോട് അനുബന്ധിച്ച് വ്യത്യസ്ത പ്രമേയവുമായി കൊയിലാണ്ടി സ്വദേശികളായ അഞ്ച് യുവാക്കളുടെ ഷോര്‍ട്ട് ഫിലിം. ഗിഫ്റ്റ് ഓഫ് ലവ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. യഥാര്‍ത്ഥ സ്‌നേഹ സമ്മാനം സാമൂഹ്യ സേവനമാണെന്നാണ് ഒരുമിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെ ഈ യുവാക്കള്‍ പറയുന്നത്.

അജു ശ്രീജേഷ്, റോബിന്‍ ബി.ആര്‍, സുബോധ് ജീവന്‍, വര്‍ഷ, ആദര്‍ശ് എന്നിവരാണ് ഈ ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. സംസാര ശേഷിയില്ലാത്ത രണ്ട് കമിതാക്കളിലൂടെയാണ് ഗിഫ്റ്റ് ‘സംസാരിക്കുന്നത്’. കൊയിലാണ്ടിയിലെ രാഷ്ട്രീയ സാമൂഹ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആദര്‍ശും വര്‍ഷയുമാണ് ഇതിലെ അഭിനേതാക്കള്‍.

സംവിധായകനായ അജു ശ്രീജേഷിന്‌റെ രണ്ടാമത്തെ ഷോര്‍ട്ട് ഫിലിം ആണിത്. റോബിന്‍ ബി.ആര്‍ ആണ് ഛായാഗ്രഹണം നിര്‍വഹിച്ചത്. സുബോധ് ജീവന്‍ എഡിറ്റിങ് നിര്‍വഹിച്ചു. ഈ യുവാക്കളുടെ മുന്‍കൈയില്‍ ഒട്ടും ചിലവില്ലാതെയാണ് ഈ ചിത്രം പൂര്‍ത്തീകരിച്ചത്. യഥാര്‍ത്ഥ സൗഹൃദങ്ങള്‍ ജനിക്കുമ്പോള്‍ ചിലവില്ലാതെ സിനിമ നിര്‍മ്മിക്കാം.