ആലുവ ചെങ്ങമനാട് കൂട്ടുകാരോടൊത്ത് പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടു; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം


കൊച്ചി: ആലുവ ചെങ്ങമനാട് കൂട്ടുകാരോടൊത്ത് പുഴയില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ചെങ്ങമനാട് സ്വദേശി മുഹമ്മദ് ഹാലിക്കുസമാനാണ് മരിച്ചത്. പതിനാറ് വയസായിരുന്നു.

വീടിനടുത്തെ പുഴയില്‍ കൂട്ടുകാരോടൊത്ത് കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെടുകയായിരുന്നു. ചെങ്ങമനാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് ഹാലിക്കുസമാന്‍.

സംസ്‌കാരം നാളെ പാലപ്രശ്ശേരി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.