ആദ്യമായി കുരുന്നുകൾ സ്കൂളിലെത്തി; ഹൃദ്യമായി സ്വാഗതം ചെയ്‌ത്‌ പുളിയഞ്ചേരി സൗത്ത് എൽ.പി സ്കൂൾ


പുളിയഞ്ചേരി: ആദ്യമായി സ്കൂളിലേക്കെത്തി ചേർന്ന കുരുന്നുകളെ സ്വാഗതം ചെയ്‌ത്‌ പുളിയഞ്ചേരി സൗത്ത് എൽ.പി സ്കൂൾ. പ്രവേശനോത്സവം കൗൺസിലർ വി രമേശൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് കെ.ടി സിജേഷ് അധ്യക്ഷത വഹിച്ചു.

പൂച്ചെണ്ടുകളും പായസവും നൽകിയാണ് ആദ്യമായി സ്കൂളുകളിലേക്കെത്തി ചേർന്ന കുഞ്ഞുങ്ങളെ അധ്യാപകർ സ്വാഗതം ചെയ്തത്.ബി.ആർ.സി ട്രെയിനർമാരായ ഉണ്ണി കൃഷ്ണനും അബിതയും സ്കൂളിലെത്തി കുട്ടികളുമായി സംവദിച്ചു.

ടി.വി പ്രിൻസി സ്വാഗതവും പി സുമിന നന്ദിയും പറഞ്ഞു.